Wednesday, July 20, 2016

   ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തിയതിനു രാഹുല്‍ഗാന്ധി മാപ്പ് പറഞ്ഞില്ലെക്കില്‍ വിചാരണ നേരിടണം എന്ന സുപ്രിംകോടതി നിരീക്ഷണം കൌതുകകരമായി.ഗാന്ധിജിയെ കൊലപെടുത്തിയത്തിനു ആര്‍.എസ്.എസിനെ വിമര്‍ശിച്ച  രാഹുലിന്‍റെ പ്രസംഗത്തിനെതിരായാണ് കോടതിയുടെ പരാമര്‍ശം.
                                                                                                                                                  നാഥുറാം ഗോഡ്സെ ആണ് ഗാന്ധിജിയെ വധിച്ചത് എന്നകാര്യത്തില്‍ സുപ്രീംകോടതിക്ക് സംശയമില്ല. ഗോഡ്സെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു എന്ന് ഹൈകോടതി  വിധിയിലുണ്ടേന്നു സുപ്രീംകോടതി വിശദികരിച്ചിട്ടുണ്ട്.പക്ഷേ ഒരു സംഘടനയെ മൊത്തത്തില്‍ കുറ്റപ്പെടുത്താന്‍ അത് മാത്രം പോരപോലും!
                                                                                                                                          ഗാന്ധിജിയെ ഗോഡ്സെ കൊലപെടുത്തി എന്ന് പറയുന്നതും ആര്‍.എസ്.എസ് കൊലപെടുത്തി എന്ന് പറയുന്നതും രണ്ടാനെന്നാണ് കോടതി ഭാഷ്യം.               ഇനിയിപ്പോള്‍ ചാവേറുകളായി മനുഷ്യരെ കൊന്നുതള്ളുന്ന IS ഭീകരര്‍ക്കും   സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്.ഭീകരവാദികള്‍ എന്ന നാണക്കേട്‌ മാറികിട്ടും.ചാവേറുകളായ ഏതെങ്ക്കിലും IS ഭീകരവദികള്‍ നടത്തുന്ന ഭീകരാക്രമനത്തിനു ആ സംഘടന എന്ത് പിഴച്ചു.കൊള്ളാം തരക്കേടില്ലാത്ത കോടതി തന്നെ സുപ്രീംകോടതി.....?                                                                                                                    

Tuesday, July 12, 2016

ജെ.എന്‍.യു. അതിന്റെ രാഷ്ട്രീയ കടമ നിറവേറ്റുന്നു 

ഡോ. കെ.എന്‍.പണിക്കര്‍/മഹേഷ് കക്കത്ത് 
ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെക്കാലം ജെ.എന്‍.യു.വില്‍ അദ്ധ്യാപകനായിരുന്ന പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍.പണിക്കരുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്...
അനീതിക്കെതിരെ കലഹിച്ച വിദ്യാര്‍ത്ഥികളെ  രാജ്യദ്രോഹത്തില്‍ വാള്‍മുനയില്‍ കുത്തിനിര്‍ത്തി പീഢിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രാജ്യത്താകെ വലിയ പ്രതിഷേധങ്ങളാണ് വളര്‍ന്നുവന്നത്. ജനാധിപത്യത്തിന്റെ ഗരിമയെ മാനിക്കാത്ത നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ നോം ചോസ്‌കി മുതല്‍ ആംസ്റ്റി ഇന്റര്‍നാഷണല്‍ വരെ രംഗത്തുവന്നിരുന്നു. ജെ.എന്‍.യു.വില്‍ നടന്ന  വിദ്യാര്‍ത്ഥിസമരത്തിന് കേംബ്രിഡ്ജ്, ഹാര്‍വാഡ് ഉള്‍പ്പെടെയുള്ള ഉന്നത സര്‍വ്വകലാശാലകളിലെ 455 അദ്ധ്യാപകരാണ് പിന്തുണ അറിയിച്ചത്. രാജ്യത്തെ ഒട്ടേറെ പ്രമുഖ വ്യക്തികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ആവേശപൂര്‍വ്വമാണ് സമരത്തിന് ഒപ്പം ചേര്‍ന്നത്. രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി ജയിലിലടച്ച ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലങ്ങോളം വിദ്യാര്‍ത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി. 
മുപ്പത് വര്‍ഷക്കാലം ജെ.എന്‍.യുവിലെ അദ്ധ്യാപകനായിരുന്ന പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍.പണിക്കര്‍ തന്റെ ജെ.എന്‍.യു. അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ നടന്ന സമരങ്ങളെക്കുറിച്ച് സംസാരിക്കുന്നു...
? ജെ.എന്‍.യു. സ്ഥാപിക്കുന്നതിന്റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു? 
ഇന്ത്യയില്‍ ഒരു ദേശീയ സര്‍വ്വകലാശാല (ചമശേീിമഹ ഡിശ്‌ലൃശെ്യേ) എന്ന ആവശ്യമാണ് ജെ.എന്‍.യു. രൂപീകരണത്തിന് കാരണമായത്. അത്തരം ഒരാവശ്യം മുന്നോട്ട് വച്ചത് അന്നത്തെ ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു. നെഹ്‌റുവിന്റെ പേരിലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രം എന്നതായിരുന്നു ലക്ഷ്യം. മറ്റൊരു വശം കൂടി ഉണ്ട്. വിദേശ സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ സ്ഥാപിക്കണമെന്നുള്ള ആശയം ശക്തമായി ഉയര്‍ന്നുവന്ന കാലമായിരുന്നു അത്. അതിനൊരു മറുമരുന്ന് എന്ന നിലയില്‍ കൂടി ആയിരിക്കണം ജെ.എന്‍.യു. സ്ഥാപിക്കപ്പെട്ടത്. ഈ സര്‍വ്വകലാശാലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ച പാര്‍ലമെന്റില്‍ നടന്നപ്പോള്‍ എങ്ങനെയായിരിക്കണം സര്‍വ്വകലാശാല രൂപപ്പെടുത്തേണ്ടത് എന്ന കാര്യം വളരെ പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു. അവിടെ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പ്രധാന കാര്യം നെഹ്‌റുവിന്റെ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാവണം പാഠ്യപദ്ധതിയും പുതിയ സര്‍വ്വകലാശാലയും എന്നതായിരുന്നു. അങ്ങനെ 1969 ല്‍ ജെ.എന്‍.യു. നിലവില്‍ വന്നു. 
? ഇന്ത്യയിലെ മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നും ജെ.എന്‍.യുവിന്റെ വ്യത്യസ്തത വ്യക്തമാക്കാമോ? 
ഘടനയില്‍, പാഠ്യപദ്ധതയില്‍, പഠനരീതിയില്‍ ഒക്കെ വ്യത്യസ്തമായിരുന്നു. ലോകനിലവാരമുള്ള  പല സര്‍വ്വകലാശാലകളുടെയും രീതികള്‍, ഉദാഹരണത്തിന് കാംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള നല്ലവശങ്ങള്‍ ഉള്‍ക്കൊണ്ടും നമ്മുടെ നാടിന്റെ പാരമ്പര്യത്തില്‍ നിന്നുംകൊണ്ടുള്ള ഒരു ആധുനിക സര്‍വ്വകലാശാല എന്നതാണ് ജെ.എന്‍.യു.വിന്റെ പ്രത്യേകത. അടിസ്ഥാനപരമായ വ്യത്യാസം ഇതിന്റെ ഘടനയില്‍ കാണാം. ജെ.എന്‍.യു.വിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത് വിവിധ സ്‌കൂളുകളും സെന്ററുകളും എന്ന രീതിയിലാണ്. ഇവിടെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നു. അറിവിന്റെ മണ്ഡലത്തില്‍ പ്രത്യേക സ്‌കൂളുകള്‍. അതിനു പുറമെ സെന്ററുകള്‍. ഇവ തമ്മില്‍ ഇന്റര്‍ഡിനിപ്ലിനറി ആയിട്ടുള്ള ബന്ധമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്റര്‍ഡിസിപ്ലിനറി ആയിട്ടുള്ള ഗവേഷണത്തിനും പഠനത്തിനും ആവശ്യമായിട്ടുള്ള സ്ട്രക്ച്ചര്‍ ഉണ്ടാക്കുക എന്നതാണ്. അവിടുത്തെ അക്കാഡമിക് സ്ട്രക്ച്ചര്‍ ഒരു വിഷയം പഠിക്കുന്ന വിദ്യാര്‍ത്ഥി മറ്റ് വിഷയങ്ങള്‍ കൂടി പഠിക്കാന്‍ പറ്റുന്ന സാഹചര്യത്തിലാണ്. ഉദാഹരണത്തിന് ചരിത്രം പഠിക്കുന്നവര്‍ക്ക് സോഷ്യോളജിയും പഠിക്കാം, ഇക്കണോമിക്‌സും പഠിക്കാം. ഒരു വിദ്യാര്‍ത്ഥി പഠിച്ചുവരുമ്പോള്‍ മറ്റ് വിഷയങ്ങളിലും അറിവുണ്ടാകുന്നു. ഈ രീതി അക്കാലത്ത് പുതിയതായിരുന്നു. മറ്റൊന്ന് അതിന്റെ ജനാധിപത്യ സ്വഭാവമാണ്. തീരുമാനം എടുക്കുന്നത് ജനാധിപത്യരീതിയിലാണ്. താഴേ തട്ടില്‍ ഓരോ സെന്ററിലും സ്റ്റുഡന്റ് - ടീച്ചര്‍ കമ്മിറ്റികള്‍ ഉണ്ട്. പരീക്ഷ ഒഴികെ പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം അവര്‍ വിദ്യാര്‍ത്ഥികളുമായി ഷെയര്‍ ചെയ്യുന്നു. അധ്യാപകരുടെ യോഗം ആഴ്ചയില്‍ ഒരു ദിവസം സെന്ററുകളില്‍ ചേരുന്നു. പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയ്യുന്നു. സ്‌കൂളുകളില്‍ ഡീനിന്റെ നേതൃത്വത്തില്‍ മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് വിവിധ തീരുമാനങ്ങള്‍ എടുക്കുന്നു. താഴെനിന്ന് മുകളില്‍ വരെ അല്ലെങ്കില്‍ മുകളില്‍ നിന്ന് തുടങ്ങി താഴെ വരെ തികച്ചും ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു. 
ജെ.എന്‍.യു.വില്‍ ഇടത് ആശയങ്ങള്‍ക്ക് മുന്‍കൈ ലഭിച്ചുകൊണ്ടിരുന്നതിന് പ്രത്യേകമായ കാരണം ഉണ്ടോ? 
സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് പിന്നോക്ക വിഭാഗങ്ങള്‍ക്കും പിന്നോക്ക പ്രദേശങ്ങള്‍ക്കും പ്രത്യേക പരിഗണന ഉണ്ട്. ആ പരിഗണനയുടെ അടിസ്ഥാനത്തില്‍ ഒരുപാട് റൂറല്‍ ഏരിയകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ എത്തിയിരുന്നു. അവര്‍ക്കൊക്കെ വലിയ കാഴ്ചപ്പാടായിരുന്നു. ഒരു പുതിയ അനുഭവം ആയിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക്. അവര്‍ സ്വാഭാവികമായും അവരുടെ അനുഭവങ്ങള്‍ സര്‍വ്വകലാശാലയിലേക്ക് കൊണ്ടുവന്നു. അതാണ് ഒരു കാരണമെന്ന് എനിക്കു തോന്നുന്നു. രണ്ടാമതായി ജെ.എന്‍.യു.വിന്റെ ആദ്യകാലം മുതലുള്ള ഭരണാധികാരികള്‍ ലെഫ്റ്റ് ഓഫ് ദി സെന്റര്‍ (ഘലള േീഴ വേല രലിൃേല)കാഴ്ച്ചപ്പാട് ഉള്ളവരായിരുന്നു. നെഹ്‌റുവിന്റെ ഒക്കെ സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാട് ഉള്ളവരായിരുന്നു. ആദ്യത്തെ വൈസ്ചാന്‍സലര്‍ ജി.പാര്‍ത്ഥസാരഥി തൊട്ട് ഇത് കാണാന്‍ കഴിയും. വിവിധ സ്‌കൂളുകളിലേക്ക് അധ്യാപകരെ കണ്ടെത്തിയതിലും ആദ്യകാലത്ത് ഇത് ഉണ്ടായിരുന്നു. അദ്ദേഹം കൊണ്ടുവന്ന അദ്ധ്യാപകരില്‍ അധികം പേരും ഇടതുപക്ഷചിന്താഗതിക്കാരായിരുന്നു. ഇങ്ങനെ നേതൃനിരയില്‍ ഉണ്ടായിരുന്നവരുടെ കഴിവും കാഴ്ച്ചപ്പാടുമാണ് ജെ.എന്‍.യുവിന്റെ ഇന്നത്തെ നിലയ്ക്കുള്ള വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്. അവിടെ പഠിക്കാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകര്‍ക്കും നല്ല സെന്‍സിബിലിറ്റി ഉണ്ടായിരുന്നു. അതുകൊണ്ട് ഏതെങ്കിലും പാര്‍ട്ടി എന്ന് അര്‍ത്ഥമാക്കരുത്. വളരെ ബ്രോഡായിട്ടുള്ള ലിബറല്‍, സെക്കുലര്‍, ലെഫ്റ്റ് ഈ മൂന്ന് ധാരയും തുടക്കം മുതല്‍ ജെ.എന്‍.യുവില്‍ ഉണ്ടായിരുന്നു.  കമ്മ്യൂണല്‍ധാര ഒട്ടും ഉണ്ടായിരുന്നില്ലെന്ന് എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ കോഴ്‌സ് ഡിസൈന്‍ ചെയ്യുന്നതില്‍ പോലും പ്രത്യേകത ഉണ്ടായിരുന്നു. അവിടെ പഠിച്ച ഓരോ വിദ്യാര്‍ത്ഥിക്കും ആന്റി കൊളോണിയല്‍ കാഴ്ച്ചപ്പാട് ഉണ്ടാവാതിരിക്കില്ല. അതാണ് അതിന്റെ താത്വികവശം. മതേതര - ജനാധിപത്യ കാഴ്ച്ചപ്പാടുകള്‍ ഉള്ളവയായിരുന്നു കോഴ്‌സുകള്‍. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ചരിത്രം പഠിപ്പിക്കുന്നത് വ്യവസ്ഥാപിതമായ രീതിയില്‍ അല്ല എന്നതായിരുന്നു വിമര്‍ശനം. ജെ.എന്‍.യു. വിദ്യാര്‍ത്ഥികളോട് ശിവജി ജനിച്ചതെന്നെന്ന് ചോദിച്ചാല്‍ അറിയില്ല. ഔറംഗസീബ് മരിച്ചതെന്നെന്ന് ചോദിച്ചാല്‍ അറിയില്ല. അതൊക്കെ അവിടെ പഠിപ്പിച്ചിട്ടില്ല, വാസ്തവമാണ്. ഫ്യൂഡലിസത്തില്‍ നിന്ന് കാപ്പിറ്റലിസത്തിലേക്ക് ഈ നാട് എങ്ങനെ എത്തി, എങ്ങനെ ഏഷ്യന്‍ സൊസൈറ്റി ഫ്യൂഡലിസത്തിലേക്ക് വന്നു., അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ പഠിപ്പിക്കാനായിരുന്നു ജെ.എന്‍.യു. ശ്രമിച്ചത്. അവിടത്തെ ഈ ഒരു പഠനരീതികൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സാര്‍വദേശീയ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നു. ഇതൊക്കെ ഇടതുപക്ഷ ചിന്തയുടെ കേന്ദ്രമായി ജെ.എന്‍.യു. മാറുന്നതിന് കാരണമായിട്ടുണ്ട്. മറ്റൊന്ന് അധ്യാപകര്‍ എന്ത് പറഞ്ഞു എന്നുള്ളത് അവസാനവാക്കല്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുക, സ്വയം കണ്ടെത്തി പഠിക്കുക എന്ന രീതിയാണുള്ളത്. ഇതൊക്കെ അവിടുത്തെ അക്കാഡമിക് സ്വഭാവത്തെ മാറ്റി. അതുകൊണ്ട് തന്നെ ജെ.എന്‍.യു.വില്‍ അഡ്മിഷന്‍ കിട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ചിരുന്നു. ഏറ്റവും മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികളായിരുന്നു ജെ.എന്‍.യുവില്‍ പ്രവേശനം നേടിയിരുന്നത്. ഞാന്‍ ഒരു അനുഭവം പറയാം. ആദ്യത്തെ ഹിസ്റ്ററി സെന്ററില്‍ 40 സീറ്റാണ് ഉണ്ടായിരുന്നത്. ഇതിലേക്ക് പ്രവേശനം നേടാന്‍ ഏകദേശം മൂവായിരത്തോളം പേരാണ് അപേക്ഷിച്ചത്. ഇവരില്‍ നിന്നും മിടുക്കരായ 40 പേരെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ജെ.എന്‍.യു.വില്‍ പഠിച്ചവരൊക്കെ ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. 
? ജെ.എന്‍.യു.വില്‍ ഈയടുത്തകാലത്ത് നടന്ന സംഭവങ്ങളെ എങ്ങനെ കാണുന്നു? 
ഭരണകൂടത്തിന്റെ തെറ്റായ ഇടപെടലിന് എതിരായി ജെ.എന്‍.യു.വിന്റെ പാരമ്പര്യത്തിന് അനുസരിച്ചുള്ള പ്രതികരണമാണ് ഉണ്ടായത്. മതേതര- ഇടതുപക്ഷ ആശയങ്ങള്‍ക്ക് മുന്‍കൈയ്യുള്ള ജെ.എന്‍.യു.വിനെ അവസാനിപ്പിക്കുക എന്ന അജണ്ടയാണ് സംഘപരിവാര്‍ നടപ്പിലാക്കുന്നത്. ഇത്  അടുത്തകാലത്ത് തുടങ്ങിയതല്ല. തുടക്കം മുതല്‍ പലതരത്തില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട. ജെ.എന്‍.യു. അടച്ചുപൂട്ടണമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതുതന്നെയാണ് ആര്‍.എസ്.എസും പറഞ്ഞുകൊണ്ടിരിക്കുന്നത്. കാമ്പസിനെ 'രാക്ഷസവല്‍ക്കരിക്കുക' എന്നതാണ് അവരുടെ ലക്ഷ്യം. ഒരു തരത്തിലുള്ള സാമൂഹ്യമര്യാദകള്‍ പാലിക്കാത്ത വിദ്യാര്‍ത്ഥികളാണ്, ഭീകരന്‍മാരുടെയും തീവ്രവാദികളുടെയും താവളമാണ് എന്നൊക്കെ ആണ് ആരോപണങ്ങള്‍. ഇപ്പോള്‍ രാജ്യദ്രോഹികളുടെ കേന്ദ്രമാണ് ജെ.എന്‍.യു. എന്ന് പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചരണങ്ങളുടെ അവസാനത്തെ ഇരയാണ്. ജെ.എന്‍.യു. വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണങ്ങള്‍ മുഴുവന്‍  കെട്ടിച്ചമച്ചതാണെന്ന് വ്യക്തായല്ലോ. അവിടെ വധശിക്ഷക്കെതിരെ ചര്‍ച്ച സംഘടിപ്പിച്ചത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. പിന്നെ ഒരു നല്ല കാര്യം അവിടെ സംഭവിച്ചതായി ഞാന്‍ കരുതുന്നു. ദേശദ്രോഹം എന്താണെന്ന് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ദേശദ്രോഹികള്‍, ദേശീയത എന്ന വിഷയം സജീവചര്‍ച്ചയ്ക്ക് വന്നു എന്നത് ഒരു പ്രധാനപ്പെട്ട കാര്യമായി ഞാന്‍ കാണുന്നു. ഇത് ജെ.എന്‍.യു.വില്‍ നടന്ന സമരത്തിന്റെ പ്രധാനപ്പെട്ട ഗുണമാണ്. ആധുനികലോകത്ത് ദേശദ്രോഹക്കുറ്റത്തെ കുറിച്ചുതന്നെ വ്യാപകമായ നിലയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മറ്റൊന്ന് സര്‍വ്വകലാശാലയില്‍ സ്വാഭാവികമായും ഉണ്ടാവേണ്ട സ്വതന്ത്രമായ ഇടം, ആശയങ്ങള്‍ സംവദിക്കപ്പെടാനുള്ള ഇടം, അത് പ്രധാനമാണ്. നമുക്കത് നഷ്ടപ്പെട്ടുകൂടാ. അത്തരം സംവാദത്തില്‍ കൂടിയാണ് കുട്ടികള്‍ പലതും പഠിക്കുന്നത്. ക്ലാസ് മുറികളിലല്ല ക്ലാസിന് പുറത്താണ് നല്ല പഠനം നടക്കുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആഫ്റ്റര്‍ ഡിന്നര്‍ടോക്കാണ് (അളലേൃ റശിിലൃ േമേഹസ). രാത്രി ഭക്ഷണത്തിനുശേഷം മെസ്സിലെ ഡൈനിംഗ് ഹാളില്‍  വിദ്യാര്‍ത്ഥിസംഘടനകള്‍ മീറ്റിംഗ് വിളിച്ചുകൂട്ടുന്നു.  ഏതെങ്കിലും വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ച - പ്രസംഗം. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും ചര്‍ച്ച കേള്‍ക്കാന്‍ വരുന്നു. അവിടത്തെ അധ്യാപകരോ പുറത്തുനിന്നുള്ളവരോ അതില്‍ പങ്കെടുക്കുന്നു. അധ്യാപകര്‍ നിശ്ചയിക്കപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുകയും തുടര്‍ന്ന് ചര്‍ച്ച നടക്കുകയും ചെയ്യുന്നു. രാത്രി ഒരു മണി, രണ്ടു മണിവരെ ഈ ചര്‍ച്ച നീളുന്നു. ഒരു ഓപ്പണ്‍ ഡിബേറ്റണ്. ഞാന്‍ നിരവധി തവണ ഇതില്‍ പങ്കെടുത്തിട്ടുണ്ട്. അത് ജെ.എന്‍.യു.വിന്റെ മാത്രം ഒരു പ്രത്യേകതയാണ്. 
അവിടെ ഉണ്ടായ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. സമാധാനപരമായ പ്രക്ഷോഭമാണ് നടന്നത്. ദേശീയതയെക്കുറിച്ച് ഓരോ വൈകുന്നേരവും ചര്‍ച്ച ചെയ്തുകൊണ്ടാണ് സമരം മുന്നോട്ട് നീങ്ങിയത്. ജെ.എന്‍.യുവിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച കാഴ്ചയാണ് നാം ഇവിടെ കണ്ടത്. ജെ.എന്‍.യുവിന്റെ ചരിത്രത്തില്‍ ഇതുവരെ ബലപ്രയോഗം നടന്നിട്ടില്ല. 1975 -ല്‍ അടിയന്തിരാവസ്ഥ കാലത്താണ് വി.സി.യെ ഘരോവ ചെയ്തപ്പോള്‍ ക്യാമ്പസില്‍ പോലീസ് കയറിയത്. എല്ലാ അഭിപ്രായങ്ങളും ചര്‍ച്ചയിലൂടെയാണ് പരിഹരിക്കപ്പെടാറുള്ളത്. ആ പാരമ്പര്യം നിലനിര്‍ത്തണം. ഹൈദരാബാദ്, ജെ.എന്‍.യു. സംഭവങ്ങളില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ കാണാന്‍ കഴിയും. ഇത് പാടില്ല. ഇങ്ങനെ സംഭവിച്ചാല്‍ സര്‍വ്വകലാശാലകളുടെ സ്വയം ഭരണം അവസാനിക്കും. അപ്പോള്‍ പുതിയ അന്വേഷണത്തിന് വഴിമുടക്കമുണ്ടാവും. അത് അപകടകരമാണ് അതാണ് ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പറയാനുള്ളത്. 
? ജെ.എന്‍.യുവിനെ മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുന്നതിനെക്കുറിച്ച്? 
ജെ.എന്‍.യുവിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിമര്‍ശനം അത് കമ്മ്യൂണിസ്റ്റുകാരുടെ കോട്ടയാണെന്നാണ്. തികച്ചും തെറ്റായ കാര്യമാണിത്. ഞാന്‍ അവിടെ പഠിപ്പിച്ച 30 വര്‍ഷത്തിനിടയില്‍ അധ്യാപകരുടെ എണ്ണമെടുത്താല്‍ പത്ത് ശതമാനം പേര്‍ പോലും ഇടതുപക്ഷക്കാരായവര്‍  ഉണ്ടായിരുന്നില്ല. എല്ലാ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ സംവദിക്കുന്നവരും അവിടെ ഉണ്ടായിരുന്നു. ഞാന്‍ ഏറെക്കാലം ഡീന്‍ ആയിരുന്ന ഹിസ്റ്റോറിക്കല്‍ സ്റ്റഡീസെന്ററില്‍  ഒരു കാലത്തും മൂന്നുപേരില്‍ കൂടുതല്‍ മാര്‍ക്‌സിയന്‍ ചിന്താഗതിക്കാര്‍ ഉണ്ടായിട്ടില്ല. പക്ഷേ ഒന്നുണ്ട് അധ്യാപകരില്‍ മുഴുവന്‍ പേരും എന്ന് പറയാം - അവരുടെയൊക്കെ കോമണ്‍ ആശയം - മതേതരത്വം ആയിരുന്നു. അവര്‍ക്കൊന്നും കമ്മ്യൂണല്‍ ചിന്ത ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളിലും ഭൂരിപക്ഷം ഇടതുപക്ഷക്കാരല്ല. സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പക്ഷേ വിജയം പലപ്പോഴും ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ക്കായിരുന്നു. അത് ആ കാമ്പസ് മുന്നോട്ട് വെക്കുന്ന പുരോഗമന ചിന്തയുടെ ഗുണമാണ്. മാവോയിസ്റ്റ്, നക്‌സലൈറ്റ്, മാര്‍ക്‌സിസ്റ്റ് എന്നൊക്കെ വിമര്‍ശനം ഉണ്ടാക്കുന്നവര്‍ കാണേണ്ടത് അവിടെ വലിയ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് ഉണ്ടായിരുന്നു എന്നതാണ്. ടോക്‌സിസ്റ്റുകള്‍ ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ വലിയ ആരാധാകര്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സോഷ്യലിസ്റ്റ് ധാരയിലുള്ളവരും കുറവായിരുന്നില്ല. പക്ഷേ പലരും പലപ്പോഴും നടത്തിയ വിമര്‍ശനം ഇടതുപക്ഷത്തിന്റെ ആധിപത്യമാണ് ജെ.എന്‍.യു.വില്‍ എന്നാണ്. 
? ജെ.എന്‍.യുവിലെ അധ്യാപകന്‍ എന്ന നിലയില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന കാമ്പസ് അനുഭവം? 
~ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും പ്രസക്തമെന്ന് തോന്നുന്ന ഒന്ന് രാമജന്മഭൂമി പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ ആ വിഷയത്തില്‍ ജെ.എന്‍.യു. ഇടപെട്ട രീതിയാണ്. ഹിസ്റ്റോറിക്കല്‍  സെന്ററിലെ ചെയര്‍മാന്‍ ആയിരുന്നു അന്ന് ഞാന്‍. വിഷയം ഉയര്‍ന്നു വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ എന്നെ സമീപിച്ച് പറഞ്ഞു രാമജന്മഭൂമി പ്രശ്‌നം വലിയ ചര്‍ച്ചയാവുകയാണ്. ചരിത്രം പഠിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അതില്‍ ഇടപെടാന്‍ കഴിയുന്നില്ല. ചരിത്ര വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് കുറേ വിവങ്ങള്‍ വേണം എന്ന്. ഉടനെ മീറ്റിംഗ് വിളിച്ചുകൂട്ടി. അമ്പത് പേരെ പ്രതീക്ഷിച്ചിടത്ത് മറ്റ് സെന്ററുകളില്‍ നിന്നൊക്കെയായി ഇരുന്നൂറ്റിഅമ്പതോളം പേര്‍ വന്നു. ഏതാണ്ട് അയോധ്യയുടെ വസ്തുനിഷ്ഠമായ ചരിത്രം പറഞ്ഞുകൊടുത്തു. തുടര്‍ന്ന് ചര്‍ച്ച നടന്നു.  അവസാനം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇത് എഴുതി പ്രസിദ്ധീകരിക്കണമെന്ന്. അവിടെ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒരു ലഘുലേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഞങ്ങള്‍ പതിനായിരംകോപ്പി വിതരണം ചെയ്തു. വളരെ വേഗത്തില്‍ വിവിധ ഭാഷകളില്‍ അത് വ്യാപാകമായി പ്രചരിപ്പിക്കപ്പെട്ടു. ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ഹിന്ദിയിലൊക്കെ ലക്ഷക്കണക്കിന് കോപ്പികളാണ് അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. പലരും പ്രസിദ്ധീകരണത്തിനുള്ള അവകാശം തേടിവന്നപ്പോള്‍ ഞങ്ങള്‍ പറഞ്ഞു; ഒരനുമതിയും ഇല്ലാതെ പ്രസിദ്ധീകരിക്കാമെന്ന്. ഈ പ്രവര്‍ത്തനം അത് ഞങ്ങളുടെ സെന്ററിനെ വളരെ ശ്രദ്ധേയമാക്കി. അത് വലിയ ഡിബേറ്റായി ഇന്ത്യയില്‍ വളര്‍ന്നു. അതിന്റെ ഭാഗമായി ഞങ്ങള്‍ സഞ്ചരിക്കാത്ത പട്ടണങ്ങള്‍ കുറവാണ് ഇന്ത്യയില്‍. സംഘപരിവാറിന് വലിയ പ്രതിസന്ധി ഈയൊരു ആശയപ്രചരണം കൊണ്ടുണ്ടായി. അതൊക്കെ മറക്കാനാവാത്ത അനുഭവമാണ്. സോദ്ദേശപരമായിട്ടുള്ള (ജൗൃുീലെളൗഹഹ്യ) കാര്യം ചെയ്തു എന്നുള്ള അഭിമാനമാണ് തോന്നിയത്.