Monday, May 30, 2016

ആതിരപ്പിള്ളി പദ്ധതി നമ്മുക്ക് വേണ്ട........                                                                               പരാജയപ്പെടുന്ന യുദ്ധത്തിന് പടയാളികളെ ആവശ്യമുണ്ട്,എഴുപതുകളുടെ അവസാനം കേരളത്തില്‍ മുഴങ്ങികേട്ട ഒരു പ്രഖ്യാപനമായിരുന്നു ഇത്.സൈലന്റ്വാലിയിലെ അത്യപൂര്‍വമായ നിത്യഹരിതവനങ്ങളെ നശിപ്പിച്ചുകൊണ്ട് 240 മെഗാവാട്ട് വൈദുതി ഉല്പാദിപ്പിക്കാനുള്ള ജലവൈദുത പദ്ധതിതിക്കെതിരെയായിരുന്നു ഈ പ്രഖ്യാപനം. അന്നത്തെ യുദ്ധം ജയിച്ചതിനെകുറിച്ച് ഇന്നും നാം ആവേശത്തോടെയാണ് ഓര്‍ക്കുന്നത്.ഇന്ന്‍ സൈലന്റ്വാലി നമ്മുടെ അഭിമാനമാണ്. ജയിക്കാനുള്ള യുദ്ധത്തിന് -ആതിരപ്പിള്ളി പദ്ധതിക്കെതിരായ യുദ്ധത്തിന്പടയാളികളെ ആവശ്യമുള്ള സന്ദര്‍ഭമാണിത്.163 മെഗാവാട്ട് വൈദുതി ഉല്പാദിപ്പിക്കാനുള്ള വന്‍പദ്ധതിയുമായി ഏറെക്കലമായി ആതിരിപ്പിള്ളിക്കുചുറ്റും പമ്മിനടന്നവര്‍ തല പുറത്തിട്ട് കളി തുടങ്ങിയിരിക്കുന്നു.കേരളത്തിന്‍റെ വൈദുതി പ്രതിസന്ധി പരിഹരിക്കാനുള്ള ഒറ്റമൂലിയെന്നും,സോളാര്‍ പദ്ധതിയേക്കാളും പരിസ്ഥിതി നാശം കുറഞ്ഞ പദ്ധതിയെന്നും ആരൊക്കെയോ വിളിച്ച് പറയുന്നുണ്ട്................................... കാലാവസ്ഥ വ്യേതിയാനവും പശ്ചിമഘട്ടം നേരിടുന്ന വെല്ലുവിളിയും ഇനിയും പാഠമാവാത്തവര്‍ പ്രദേശവസികളുടെയും പരിസ്ഥിതി സ്നേഹികളുടെയും എതിര്‍പ്പിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ആതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന വൈദുതി മന്ത്രിയുടെ പ്രഖ്യാപനം പ്രധിഷേധാര്‍ഹമാണ്.പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന ചെറിയ പദ്ധതികള്‍ പോലും നിരുല്‍സാഹപ്പെടുത്തേണ്ട കാലത്ത് 104 ഹെക്ടര്‍ വനഭൂമിയും ജൈവവൈവിധ്യവും നശിപ്പിച്ച് ഒരു ജലവൈദുത പദ്ധതി വേണ്ട എന്ന പ്രഖ്യാപനമാണ് കേരളം നടത്തേണ്ടത്‌.വൈദുതി പ്രതിസന്ധി പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങലാണ്തേടേണ്ടത്.സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കണം . ഈ പദ്ധതിയുടെ ആലോചന കാലംതൊട്ട് എഐവൈഫ് ഇതിന് എതിരായ നിലപാട് സ്വീകരിച്ച സംഘടനയാണ്.സൈലന്റ്വലി,പൂയംകുട്ടി പദ്ധതികള്‍ക്കും എഐവൈഫ് എതിരായിരുന്നു.ആതിരപ്പിള്ളി പദ്ധതിക്കെതിരായ നിലപാട് ഉയര്‍ത്തിപ്പിടിച്ച്‌ നിരവധി സമരങ്ങള്‍ എഐവൈഫ് നടത്തിയിട്ടുണ്ട്.വിദഗ്ധരേ പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനവും പ്രദേശവാസികളില്‍ നിന്നുള്ള അഭിപ്രായശേഖരണവും ഉള്‍പെടെയുള്ള നിരവധി ക്യാബയിനുകളും സംഘടിപ്പിച്ചിരുന്നു. സ.സി.അച്ചുതമേനോന്‍റെ വാക്കുകള്‍ ഓര്‍ത്തെടുത്ത് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്.... 'പരിസ്ഥിവാദങ്ങള്‍ തള്ളിക്കളയുകയല്ല ചെയ്യേണ്ടത്,അവ പരിഹരിച്ചുകൊണ്ട് വികസനം സാധ്യമാക്കുകയാണ്' ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും അതാണ്.

No comments:

Post a Comment