Wednesday, March 23, 2016

 ഭഗത്സിംഗ്:ലക്ഷോഭലക്ഷം അമ്മമാരെ                                                       ആവേശഭരിതരാക്കിയ പോരാളിമഹേഷ്‌കക്കത്ത് 
------------------------------------------------------------------------------
പ്പോഴും അത്ഭുതം തോന്നുകയാണ്. ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോൾ ഭഗത് സിംഗിന്റെ ധീര വിപ്ലവകഥകള്‍ പറഞ്ഞുതന്നിരുന്ന അദ്ധ്യാപികയുടെ കണ്ണുകള്‍ അഭിമാനബോധത്താല്‍ ജ്വലിക്കുകയയിരുന്നു. ഓരോ സന്ദര്‍ഭത്തിലും ഭഗത് സിംഗിനെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ നടത്തുംബോള്‍ ആ കഥകള്‍ തീരരുതേ എന്ന് ആഗ്രഹിച്ചിരുന്നു. ഭഗത് പിഞ്ചുബലനായിരിക്കെ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ചതും നൂറുകണക്കിന് ദേശാഭിമനികളുടെ ചോര വീണു ചുവന്ന മണ്ണ് വാരി കുപ്പിക്കകത്ത് സൂക്ഷിച്ച സംഭവവും ഒക്കെ അരെയാണ് ആവേശം കൊള്ളിക്കതിരിക്കുക. ജീവിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചങ്ങാതിമാരുടെ ചോദ്യത്തിനു ഉത്തരമായി ഭഗത് സിംഗ് പറഞ്ഞത് ഒരു ശതമാനം പോലും പ്രയാസമില്ലാതെയാണ് ഞാന്‍ തൂക്കുമരത്തിലേക്ക് പോകുന്നതെന്നാണ്. എന്റെ ഈ ജീവത്യാഗത്തില്‍ അഭിമാനം കൊള്ളുന്ന ഇന്ത്യയിലെ ലക്ഷോപലക്ഷം അമ്മമാ‍ര്‍ അവരുടെ മക്കളെ ഭഗത് സിംഗുമാരാക്കുമെന്ന് ആ വിപ്ലവകാരി പറഞ്ഞു.
ഭഗത് സിംഗ് എന്ന പേര് കേൾക്കുമ്പോൾ തന്നെ സിരകൾ ത്രസിക്കുകയും സ്വയം അഭിമാനം കൊള്ളുകയും ചെയ്യാത്ത ഒരു ഭാരതീയനും ഉണ്ടാവില്ല. ഇന്ത്യ നിലനിൽക്കുന്ന കാലത്തോളം ആർക്കും അങ്ങനെയേ കഴിയൂ..
രാജ്യം ഭഗത് സിംഗ്സ്മരണ പുതുക്കുമ്പോള്‍ ഈ മഹാനായ വിപ്ലവകാരിയെ ഭീകരവാദിയായി ചിത്രീകരിക്കുവാൻ ചില ദേശദ്രോഹ ശക്തികളും ഭഗത് സിംഗിനെ ഹൈജാക്ക് ചെയ്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കാൻ ആര്‍ എസ്എസ് വർഗ്ഗീയവാദികളും ശ്രമിക്കുന്നുണ്ട്. ഇത്തരക്കരുടെ പ്രചാരവേലകൾ പൊളിക്കാൻ ഭഗത് സിംഗിന്റെ ആശയങ്ങൾ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇന്ത്യയിലെന്നല്ല ലോകത്തിന്റെ ഏത് കോണുകളിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്ന ഏതൊരു ജനതയ്ക്കും മാതൃകയും പ്രചോദനവുമാണ് ഭഗത് സിംഗിന്റെ ജീവിതവും പോരാട്ടങ്ങളും ചിന്തകളും. ഭഗത് സിംഗ് എത്ര ദീർഘവീക്ഷണത്തോടെയാണ് കെട്ടുറപ്പുള്ള ഒരു വിപ്ലവ പാർട്ടി സംഘടിപ്പിക്കാൻ ശ്രദ്ധിച്ചതെന്ന് മനസ്സിലാക്കാൻ അദ്ദേഹം എഴുതിയ “യുവാക്കളായ രാഷ്ട്രീയ പ്രവർത്തകർക്ക്’ എന്ന സാമാന്യം ദീർഘമായ ലേഖനം മതി.
എങ്ങനെ ആയിരിക്കണം ഒരു വിപ്ലവ പാർട്ടി എന്നതിനെക്കുറിച്ചും അദ്ദേഹം എഴുതി; 'ഒരു വിപ്ലവപാർട്ടിക്ക്‌ വ്യക്തമായ ഒരു പരിപാടി തയ്യാറാക്കുന്നതിനു വിശദമായി പഠനം നടത്തണം. നമുക്ക്‌ കൈവരിക്കേണ്ട ലക്ഷ്യം, നിലവിലുള്ള സാഹചര്യം, സമരത്തിന്റെ വഴി ഇതിനെക്കുറിച്ച്‌ ഒരു ധാരണയുമില്ലാതെ ആർക്കും പരിപാടി തയാറാക്കാൻ സാധിക്കില്ല. ഏത്‌ തരത്തിലുള്ള വിപ്ലവം ആയിരുന്നാലും കർഷകരേയും തൊഴിലാളികളേയുമാണ് ആശ്രയിക്കാൻ കഴിയുക. അവർ ത്യാഗം സഹിക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുമ്പോൾ വിപ്ലവത്തിലൂടെ അവർക്ക്‌ എന്താൺ നേടാൻ സാധിക്കുകയെന്ന് നിങ്ങളോട്‌ തുറന്നടിച്ച്‌ ചോദിക്കും. വിപ്ലവം അയാളുടേതായിരിക്കുമെന്നും അയാളുടെ ഗുണത്തിനുവേണ്ടിയായിരിക്കുമെന്നും ഗൗരവപൂർവ്വം അവരെ മനസ്സിലാക്കിക്കണം. തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവം തൊഴിലാളി വർഗ്ഗത്തിനു വേണ്ടിയാണ്" ഇത്രയും ആഴത്തിൽ ഈ കൌമാരക്കാരനു വിപ്ലവത്തെക്കുറിച്ച്‌ സ്വപ്നം കാണാൻ സാധിക്കണമെങ്കിൽ അന്നത്തെ ലോകത്തെക്കുറിച്ച്‌ തന്റെ ചുരുങ്ങിയ ജീവിതകാലത്തിനിടയിൽ എത്ര ഗൌരവമായ വായനയും പഠനവുമായിരിക്കും നടത്തിയിരിക്കുക. 'വിപ്ലവം പ്രയാസമേറിയ ഒരു കടമയാണ്. അതിനു വിപ്ലവകാരികളുടെ ഭാഗത്തുനിന്നും വമ്പിച്ച തോതിലുള്ള ത്യാഗം ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ട് ലെനിന്റെ വാക്കുകൾ കടമെടുത്ത്‌ ഭഗത്‌ സിംഗ്‌ എഴുതി- 'വിപ്ലവം തൊഴിലാളി സ്വീകരിക്കുന്ന പ്രവർത്തകരെയാണ് നമുക്കാവശ്യം. വ്യക്തിപരമായ യാതൊരു അഭിലാഷമോ ജീവിതവൃത്തിയോ ഇല്ലാത്ത യുവജന പ്രവർത്തകരെയാണ് നമുക്കാവശ്യം. ഇതിനായി ഉരുക്കു പോലെ ഉറച്ച ഘടനയും നല്ല ഗ്രഹണശക്തിയും തക്ക സമയത്ത്‌ തീരുമാനങ്ങൾ എടുക്കാൻ കഴിവുമുള്ള ഒരു പാർട്ടി വേണം'. ഗദർ പാർട്ടിയുടെ പരാജയത്തിന്റെ കാരണങ്ങൾ വിശദമാക്കിക്കൊണ്ട്‌ ഭഗത്‌ സിംഗ്‌ നിരീക്ഷിച്ചത്‌ വിപ്ലവപാർട്ടിയുടെ പേര് 'കമ്മ്യൂണിസ്റ്റ്‌ പാർട്ടി" എന്നായിരിക്കണം എന്നാണ്.
തൊഴിലാളി വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ, ബഹുജനങ്ങളെ ബോധവൽക്കരിക്കാൻ, യുവാക്കളുടെ രഷ്ട്രീയവിദ്യാഭ്യാസവും അതിനായുള്ള പഠനങ്ങളും പ്രസിദ്ധീകരികരണങ്ങളൂം ഉണ്ടാവണം. വളരെ വലിയ തയ്യാറെടുപ്പോടെ ആവണം നാം മുന്നോട്ട്‌ പോകേണ്ടത്‌ എന്നാണു യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്‌ എന്ന കുറിപ്പിലൂടെ ഈ വിപ്ലവകാരി ചെറുപ്പക്കാരോട്‌ ആവശ്യപ്പെട്ടത്‌.
പോരാളികളായ ചെറുപ്പക്കാരുടെ മുന്നോട്ടുള്ള വഴികളിലെ ഏക്കാളത്തേയും ആവേശമായി, ഇനിയും ഒരുപാട്‌ കാലം,ഇന്ത്യ ഉള്ള കാലത്തോളം ഭഗത്സിംഗ് ജീവിക്കും. ലക്ഷക്കണക്കിന് അമ്മമാരുടെ ആവേശമാകും. അവർക്ക്‌ പിറക്കുന്ന കുഞ്ഞുങ്ങൾക്ക്‌ 'ഭഗത്‌' എന്ന പേരു നൽകാൻ മാത്രമല്ലാ തങ്ങളുടെ മക്കളെ ഈ നാടിനു വേണ്ടി എന്ത്‌ ത്യാഗവും ഏറ്റെടുക്കാൻ പ്രപ്തരായ വിപ്ലവകാരികളാക്കി മാറ്റാൻ അവർ ആവേശം കാണിക്കുക തന്നെ ചെയ്യും. ആ വിപ്ലവകാരികളുടെ പോരട്ടങ്ങളിലൂടെ ഇന്ത്യ സോഷ്യലിസ്റ്റ്‌ ഇന്ത്യയായി മാറും.

No comments:

Post a Comment